Wednesday, August 6, 2008

ഒരു യാത്ര...


നല്ല മഴക്കാറുണ്ട്. എന്നാലും ഇറങ്ങിത്തിരിച്ചതല്ലേ... ഇനി പിന്നോട്ടില്ല.

നഗരത്തിരക്കുകളില്‍ നിന്നും അകന്നു ഇങ്ങനെ പ്രശാന്തസുന്ദരമായ വഴികളിലൂടെ..
വഴിയില്‍ ഇങ്ങനെയുള്ള മനോഹരമായ സ്ഥലങ്ങള്‍... കുറച്ചുനേരം ഇവിടിരുന്നു കാറ്റുകൊള്ളാം.

എത്തിച്ചേര്‍ന്നു. ആഹാ, നല്ലൊരു തടാകമാണല്ലോ വരവേറ്റത്.

ടെന്റുകള്‍ റെഡി. പാമ്പുകള്‍ക്ക് മാളമുണ്ട്.... ആദ്യം പാമ്പാവട്ടെ...

ഇനി പുഴയിലൊരു മുങ്ങിക്കുളിയാവാം. പക്ഷെ ഇവിടെ ആഴം ഇത്തിരി കൂടുതലാണെന്ന് തോന്നുന്നു.

ഇതു പറ്റിയ സ്ഥലം തന്നെ, വേണമെങ്കില്‍ ഒന്നു നീന്തിത്തുടിക്കുകയുമാവാം.

ഇത്ര മനോഹരമായ ഈ സായാഹ്നം ഇവിടെ തന്നെ ചിലവഴിക്കണം. ഒന്നു നടക്കാം.

കുറച്ചു ബാര്‍ബിക്യു നോക്കിയാലോ?

ചിക്കന്‍ റെഡി. ഇനി ഇതു കഴിച്ചിട്ടാവാം ബാക്കി പരിപാടികള്‍.

ആഹാ, ഈ ക്യാമ്പ് ഫയറിനോടൊപ്പം കുറച്ചു ഗസലുകള്‍ കൂടി കേള്‍ക്കുമ്പോള്‍ ഉള്ള സുഖം.

അതിരാവിലെ ഒരു ഹൈക്കിങ്ങ്. കാട്ടിലെ ഈ ഒറ്റയടിപ്പാതയിലൂടെയുള്ള നടത്തം...

ഞാനിനി മടങ്ങട്ടെ. ഒരുപാടു ദൂരം പോകാനുണ്ട്.

റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിത ഓര്‍മ്മ വരുന്നു...

The Woods are Lovely, Dark and Deep
But I have promises to keep
And miles to go before I sleep
And miles to go before I sleep

34 അഭിപ്രായങ്ങള്‍:

വാല്‍മീകി said...

റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിത ഓര്‍മ്മ വരുന്നു...

The Woods are Lovely, Dark and Deep
But I have promises to keep
And miles to go before I sleep
And miles to go before I sleep

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശ്യാമമേഘങ്ങള്‍ നീങ്ങിപ്പോകുന്നത് നീലിമയ്ക്ക് പ്രണയിക്കാന്‍ താഴ്വാരമൊരുക്കുന്നപോലുണ്ട്...

സുഖശീതളമായ യാത്രയ്ക്കൊടുവില്‍ മടങ്ങുമ്പോള്‍ ദൂരം ഒത്തിരി കാണുന്നു കണ്‍‌മുന്നില്‍....

നല്ല കിടിലന്‍ ചിത്രങ്ങള്‍!!!

മൂര്‍ത്തി said...

നല്ല ചിത്രങ്ങള്‍..

ഗോപക്‌ യു ആര്‍ said...

kothippichu..

കൊച്ചുത്രേസ്യ said...

ഞാനും ഒരു യാത്രയുടെ വക്കിലെത്തി നിൽക്കുകയാണ്‌. ഇമ്മാതിരി ഫോട്ടോയൊക്കെ കാണിച്ചു കൊതിപ്പിച്ചാൽ ഇന്നു തന്നെ ഭാണ്ഡവുമെടുത്ത്‌ പുറപ്പെട്ടു പോയേക്കുമേ..

ധ്വനി | Dhwani said...

മനോഹരം.. യാത്ര ഇതുപോലെ ഇവിടംപോലെ വേണം

ജിഹേഷ് said...

ആ ബാര്‍ബിക്യൂവിന്റെ തൊട്ടുമോളിലുള്ള ഫോട്ടോ കലക്കി :)

അശ്വതി/Aswathy said...

നല്ല ഫോട്ടോസ്.
മുന്നാമത്തെ ചിത്രവും അവസാനത്തെ ചിത്രവും വളരെ ഇഷ്ടപ്പെട്ടു

പാമരന്‍ said...

മനോഹരങ്ങള്‍..!

ശ്രീ said...

രണ്ടാമത്തെ ചിത്രവും അവസാന രണ്ടു ചിത്രങ്ങളും സൂപ്പര്‍!

റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികള്‍ എത്ര അനുയോജ്യം!

:)

[ഫോട്ടോസ് അടിച്ചു മാറ്റിക്കഴിഞ്ഞു]

Typist | എഴുത്തുകാരി said...

ആ‍ അവസാനത്തെ പടവും അതിന്റെ അടിക്കുറിപ്പും കണ്ടപ്പോള്‍ അറിയാതെ മനസ്സില്‍ വന്നു ഈ വരികള്‍ ‘miles to go before I sleep'. അപ്പോഴുണ്ട് ദാ താഴെ കിടക്കുന്നു അതേ വരികള്‍.

എല്ലാ പടങ്ങളും ഗംഭീരമായിട്ടുണ്ട്‌.

അനംഗാരി said...

മനോഹരം....

ചിലത് ഞാന്‍ അടിച്ച് മാറ്റാന്‍ പരിപാടിയിട്ടുണ്ട്.
ഒരു മുന്‍‌കൂര്‍ ജാമ്യം:

ശ്രീലാല്‍ said...

വാല്‍മീകി മഹാമുനേ.. ഫോട്ടോസെല്ലാം കിടിലന്‍ !! - യാത്ര ഒന്ന് വിവരിച്ച് എഴുത് മാഷേ.

Rare Rose said...

ശരിക്കും വല്ലാതെ കൊതിപ്പിച്ചു......ശാന്തസുന്ദരമായ ഒരു യാത്ര തന്നെ...ആ പച്ചപ്പിലൊളിച്ചിരിക്കുന്ന പുഴയും..,ഒറ്റയടിപ്പാതയും ഇത്തിരി കൂടുതലിഷ്ടായി...റോബര്‍റ്റ് ഫ്രോസ്റ്റിന്റെ എനിക്ക് ഏറെ ഇഷ്ടമുള്ള വരികളും കൂടി ചേര്‍ത്തു വായിച്ചപ്പോള്‍ സുന്ദരം..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“പാമ്പുകള്‍ക്ക് മാളമുണ്ട്.... ആദ്യം പാമ്പാവട്ടെ...“ അടിക്കുറിപ്പിട്ട് ചിരിപ്പിക്കാനും അറിയാല്ലേ?

ഓടോ: ആ ചിക്കന്റെ പടം അത്ര പോര .. ആര്‍ത്തിമൂത്താല്‍ ക്യാമറ ഷേക്കാകുമോ?

പിന്നെ, അടിച്ച് മാറ്റാന്‍ നോക്കീട്ട് നടക്കുന്നില്ല ഇതെന്ത് കൂടോത്രാ ചെയ്തേക്കണെ?

അഭിലാഷങ്ങള്‍ said...

വവ്വ്... വവ്വ്...

എന്താ ഒരു ഗറ്റപ്പ്.. തകര്‍പ്പന്‍ ഇമേജസ്..

അടിപൊളി മാഷേ...

ഓഫ്: ചാത്താ, ആദ്യം പോയി നിന്റെ PC എടുത്ത് ചൂടുവെള്ളത്തില്‍ മുക്കൂ. ഞാന്‍ എത്രകൂളായി അടിച്ചുമാറ്റി.. ഒരു ഇമേജെടുത്ത് ഡസ്ക്ടോപ്പിലും ഇട്ടു! (സീക്രട്ടാ..) :-)

Sharu.... said...

എന്താ പടങ്ങള്‍... !!!!

Sarija N S said...

ആകാശവും പുഴയും കാടും വിദൂരതയിലേക്കു നീളുന്ന വിജനമായ വഴിയും . എന്തിനാ മാഷെ ഇങ്ങനെ...

Areekkodan | അരീക്കോടന്‍ said...

തകര്‍പ്പന്‍ പടങ്ങള്‍.....

കുറുമാന്‍ said...

എല്ലാ പടങ്ങളും അത്യുഗ്രന്‍. അതിനാല്‍ ഏതാണ് നല്ലതെന്ന് എടുത്തു പറയാന്‍ വയ്യ ഏതാണ്ട്, ഏതു കുട്ടിയേയാണിഷ്ടം എന്ന് അമ്മയോട് ചോദിച്ചപോലെ. അമ്മക്ക് എല്ലാ മക്കളേയും ഇഷ്ടം തന്നെ.

ദിലീപേ, ഇതൊക്കെ കാണുമ്പോള്‍ ഒരു 10 ദിവസത്തേക്കെങ്കിലും അങ്ങോട്ട് വന്നൊന്ന് ഇതൊക്കെ കണ്ട് തീര്‍ക്കണമെന്നുണ്ട്. ദൈവസഹായമുന്ന്ടെങ്കില്‍ ഒരു രണ്ട് വര്‍ഷത്തിനുള്ളില്‍ .........ഇന്‍ഷാ കൃഷ്ണാ......

സ്നേഹതീരം said...

"ഞാനിനി മടങ്ങട്ടെ. ഒരുപാടു ദൂരം പോകാനുണ്ട്."

വളരെ ശരിയാണ്.


ചിത്രങ്ങളിലൂടെ ഞാനും ഒരു യാത്ര പോയി. തിരികെ പോരാന്‍ തോന്നിയില്ല. എന്നാലും, മടങ്ങാതെ വയ്യല്ലോ. അനിവാര്യമായ ഒരു മടക്കയാത്ര.

ഗീതാഗീതികള്‍ said...

ഒറ്റച്ചിത്രത്തിനു പകരം ഒരുപാട് ചിത്രങ്ങള്‍!.
ഞാനുമെടുത്തു അതില്‍ കുറേ.

pts said...

manoharamayirikkunnu

Gopan (ഗോപന്‍) said...

നല്ലൊരു യാത്ര..
എല്ലാ ചിത്രങ്ങളും ഇഷ്ടമായി..
ബാര്‍ബിക്യു കുറച്ചു കൂടുതലും ഇഷ്ടമായി..
നല്ല ടോണ്‍.. അഭിനന്ദനങ്ങള്‍ !

ലീല എം ചന്ദ്രന്‍.. said...

ഇഷ്ടായി...ട്ടോ.,
ചിത്രങ്ങളും അതിനൊത്ത ഭാവനയും.

ഒരു സ്നേഹിതന്‍ said...

“ഇത്ര മനോഹരമായ ഈ സായാഹ്നം ഇവിടെ തന്നെ ചിലവഴിക്കണം. ഒന്നു നടക്കാം.“

"ഞാനിനി മടങ്ങട്ടെ. ഒരുപാടു ദൂരം പോകാനുണ്ട്."
സൂപ്പറ് അടിക്കുറിപ്പ്.

നല്ല കിടിലന്‍ ചിത്രങ്ങള്‍!!!
എല്ലാം ഇഷ്ടപ്പെട്ടു...

പിരിക്കുട്ടി said...

i like this post
and that poem tooo....

നൊമാദ്. said...

ഇത്രയും പടം കിട്ടിയാല്‍ ഒരു രണ്ട് മാസം നമ്മള്‍ ബ്ലോഗ് ഓടിക്കും :), നല്ല പടങ്ങള്‍. വെറുതേയിരിക്കുന്ന മനുഷ്യന്മാരെ കൊതിപ്പിക്കാന്‍ ഇറങ്ങിയേക്കുവാ അല്ലേ ?

Remiz Rahnas said...

കഴിഞ്ഞ ദിവസം നാട്ടില്‍ (ഇരിക്കൂര്‍ , കണ്ണൂരിലെ ) പോയി വന്ന എനിക്ക് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല, എന്നാലും ആ നോസ്ടല്ജിക്ക് ഫീലിംഗ് ഉണ്ടാക്കിതന്നതിനു നന്ദി .

നരിക്കുന്നൻ said...

ഫോട്ടോകൾ ഉഗ്രൻ. യാത്ര മനോഹരമായിരിക്കുമെന്ന് കണ്ടാലറിയാ. എല്ലാം ഒന്നിനൊന്ന് മെച്ചം.

smitha adharsh said...

യാത്ര പോകുകയാനെന്കില്‍ ഇങ്ങനെ പോണം...അടിപൊളി..സൂപ്പര്‍..സൂപ്പര്‍.

നൊമാദ്. said...
This post has been removed by the author.
മൂസ കൂരാച്ചുണ്ട് said...

And miles to go before I sleep
And miles to go before I sleepനന്നായി യാത്രക്കൊടുവില്‍ ഓര്‍മ്മിച്ച വരികളും

സന്തോഷ് said...

ആഹാ...